മന്ത്രവാദത്തിൻ്റെ പേരിൽ ഗുളിക നൽകി അബോധാവസ്ഥയിലാക്കി, യുവതിയെ പീഡിപ്പിച്ചു; രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

മന്ത്രവാദത്തിൻ്റെ പേരിൽ ഗുളിക നൽകി അബോധാവസ്ഥയിലാക്കി, യുവതിയെ പീഡിപ്പിച്ചു; രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
മാറഞ്ചേരി മാരമുറ്റം കാണാകോട്ടയിൽ താജുദ്ധീൻ(46), ഇയാളുടെ ശിഷ്യൻ വടക്കേകാട് നായരങ്ങാടി സ്വദേശി കല്ലൂർ മലയംകളത്തിൽ ഷക്കീർ എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി നിൽക്കുകയായിരുന്ന യുവതിയെ ഭർത്താവുമായുള്ള പ്രശ്നങ്ങൾ മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് ഗുളിക നൽകി അബോധവസ്ഥയിലാക്കി പീഡിപ്പിച്ച കേസിലാണ് ഇവർ പിടിയിലായത്.

ADVERTISEMENT