വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പി.ടി. അധ്യാപകന്‍ ഒളിവില്‍

Advertisement

Advertisement

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രലോബിപ്പിച്ച് പീഡിപ്പിച്ച കായികാധ്യാപകനെതിരെ പോക്‌സോകേസ്. ചാലിശ്ശേരിപൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒന്‍പതാക്ലാസ് മുതല്‍ കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി. കഴിഞ്ഞദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ സമയോജിതമായ ഇടപെടല്‍ മൂലംതടഞ്ഞ് കുട്ടിയെ രക്ഷപെടുത്താനായി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍് ചാലിശ്ശേരി പൊലീസ് പോക്‌സോ കേസ് ചുമത്തി.