വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഫൊറോന ദേവാലയത്തില്‍ പെസഹാ വ്യാഴത്തിന്റെ തിരുകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി

Advertisement

Advertisement

പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ അനുസ്മരണ ദിനമായ പെസഹാ വ്യാഴത്തിന്റെ തിരുകര്‍മ്മങ്ങള്‍ വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഫൊറോന ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വിശുദ്ധബലിക്കും കാല്‍കഴുകല്‍ ശുശ്രൂഷക്കും ലിസ്യൂ ആശ്രമത്തിലെ ഫാ. പ്രസാദ് കുരിശിങ്കല്‍ നേതൃത്വം നല്‍കി. സഹകാര്‍മികനായിരുന്ന ഫാ. ജെയ്‌സന്‍ പഴയേടത്ത് പെസഹാവ്യാഴ സന്ദേശം നല്‍കി. തുടര്‍ന്ന് ദിവസം മുഴുവനും ദേവാലയത്തില്‍ വിശ്വാസ സമൂഹം ദിവ്യകാരുണ്യ ആരാധന നടത്തി.