അണ്ടത്തോട് പെരിയമ്പലത്ത് ബൈക്കും മിനി പിക്കപ്പും ഇടിച്ച് ഒരാള്‍ മരിച്ചു

Advertisement

Advertisement

അണ്ടത്തോട് പെരിയമ്പലത്ത് ബൈക്കും മിനി പിക്കപ്പും ഇടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികലന്‍ മലപ്പുറം നെടിയിരിപ്പ് സ്വദേശി നവീന്‍ രാജ് (19)ആണ് മരിച്ചത്. വ്യാഴാഴ്ച്ച കാലത്ത് പെരിയമ്പലം വേട്ടേക്കരന്‍ ക്ഷേത്രത്തിന് മുന്‍പില്‍ ദേശീയ പാത 66 വെച്ചാണ് അപകടം ഉണ്ടായത്. മലപ്പുറത്തു നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന മിനി പിക്കപ് ആണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികന്‍ അണ്ടത്തോട് ഭാഗത്ത് നിന്ന് പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്നു എന്നാണ് പറയുന്നത്. അപകട വിവരമറിഞ്ഞെത്തിയ അയിരൂര്‍ വിന്നേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. ഹയാത് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും