പതിയാരം ഇളംമുറ കലാകായിക വേദിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിഷു ഫെസ്റ്റ് സംഘടിപ്പിച്ചു

Advertisement

Advertisement

എരുമപ്പെട്ടി പതിയാരം ഇളംമുറ കലാകായിക വേദിയുടെ 7-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിഷു ഫെസ്റ്റ് സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് അധ്യാപകന്‍ രാമകൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു, ഭഗത് ചന്ദ്ര ഒന്നാം സ്ഥാനവും എലിവിന്‍ രണ്ടാം സ്ഥാനവും അഞ്ജന മൂന്നാം സ്ഥാനവും കരസ്ഥമാക്കി .തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അജീഷ് അധ്യക്ഷനായി.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ .വിസി ബിനോജ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുധീഷ് പറമ്പില്‍ , അധ്യാപകന്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ വീശിഷ്ടാടാതിഥികളായി. ക്ലബ് സെക്രട്ടറി ജിഷ്ണുലാല്‍ എക്‌സിക്യൂട്ടീവ്അംഗം മിബിന്‍ ഒമേഗ , മെമ്പര്‍മാരായ നിഖില്‍ നാരായണന്‍ , വിഷ്ണുലാല്‍ ,എം.എസ് വിഷ്ണു ,മിഥുന്‍ ദാസ് ,ആദിത്യന്‍ ,വിപിന്‍ ,അരുണ്‍ ദാസ് ,അമല്‍ കൃഷ്ണ , അതുല്‍ കൃഷ്ണ , സുബിന്‍ , ഹരി കൃഷ്ണന്‍ ,കിരണ്‍, അലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.