ഷോര്‍ട് ഫിലിം പുരസ്‌കാര ജേതാക്കള്‍ക്ക് അനുമോദനവും ഫിലിം പ്രദര്‍ശനവും നടന്നു

Advertisement

Advertisement

എരുമപ്പെട്ടി തിയേറ്റര്‍ എത്തിക്‌സ് നാടക പ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ ഷോര്‍ട് ഫിലിം പുരസ്‌കാര ജേതാക്കള്‍ക്ക് അനുമോദനവും ഫിലിം പ്രദര്ശനവും നടന്നു .2023 -24 ലെ 98 ഷോര്‍ട് ഫിലിമുകളില്‍ നിന്ന് മികച്ച സാമൂഹ്യ ചിത്രത്തിനുള്ള ദേവസൂര്യ-ജോണ്‍എബ്രഹാം പുരസ്‌കാരം നേടിയ ഫിലിമിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയുമാണ് അനുമോദിച്ചത്.വേലൂര്‍ പാത്രാമംഗലം ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര മൈതാനത്ത് വെച്ച് നടന്ന പരിപാടി പ്രസിഡന്റ് വി എന്‍ അനിലിന്റെ അധ്യക്ഷതയില്‍ നാടക സിനിമ സീരിയല്‍ നടന്‍ സ്വാതി മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .വേലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കര്‍മല ജോണ്‍സണ്‍ മുഖ്യാതിഥിയായി. നാടിന്റെപ്രതിഭകളായ സാഹിത്യകാരന്‍ ജഗന്‍ ,സീ കേരളം ഫ്രെയിം അനുശ്രീ എന്നിവരെ നാടക സിനിമ സീരിയല്‍ നടന്‍ സ്വാതി മോഹനന്‍ അനുമോദിച്ചു .തുടര്‍ന്ന് പുതിയ ഷോര്‍ട് ഫിലിമിന്റെ സ്വിച്ചോണ്‍ കര്‍മവും നടന്നു