പഴുന്നാനയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു

Advertisement

Advertisement

 

പാടശേഖര സമിതി നേതാവിന്റെ ഒത്താശയോടെയാണ് മാലിന്യനിക്ഷേപമെന്നും ആക്ഷേപം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിലാണ് മാലിന്യം തള്ളുന്നതിനായി രാത്രി വാഹനവുമായി എത്തിയത്. പഴുന്നാന പാടശേഖര സമിതി നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് മാലിന്യം തള്ളുന്നതെന്ന് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞു. സി പി ഐ എം പഴുന്നാന സൗത്ത് ബ്രാഞ്ച് സെക്രട്ടറി ശരത്തിന്റെയും, പാര്‍ട്ടി അംഗങ്ങളായ സുധീര്‍, സുനില്‍, ഗൗതം എന്നിവരുടെ നേതൃത്യത്തിലാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത് . പോലീസ് എത്തി വാഹനവും, .ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തു.