അകലാട് ഒറ്റയിനി ബീച്ചിലുണ്ടായ സംഘര്‍ഷത്തിലെ അക്രമികളെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Advertisement

Advertisement

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. പുലര്‍ച്ച കാറില്‍ പോകുകയായിരുന്ന അകലാട് സ്വദേശിയായ നിഷാദിനെ മദ്യപിച്ചെത്തിയ അകലാട് ഒറ്റയിനി സ്വദേശികളായ മനപ്പാടി വീട്ടില്‍ സല്‍മാന്‍ (23), സപ്ലാം കൊടിയില്‍ വീട്ടില്‍ അലി (25) , വട്ടേക്കാട്ട് വീട്ടില്‍ സനല്‍ (19) എന്നിവര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞ് നിര്‍ത്തി കത്തി വീശി അക്രമം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായി രാത്രി 10 മണിയോടെ അകലാട് വച്ച് പുതുപ്പരക്കല്‍ വീട്ടില്‍ നിഷാദ് (34), കൊടികുത്തി വീട്ടില്‍ ലത്തീഫ് (31) എന്നിവരടങ്ങുന്ന സംഘം സപ്ലാം കൊടിയില്‍ വീട്ടില്‍ അക്ബര്‍ അലിയെ ഹെല്‍മെറ്റ് കൊണ്ടു തസക്കടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തിന് ശേഷം പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അക്രമികളായ ഇരുവിഭാഗത്തില്‍ പെട്ട അഞ്ചുപേരെയും വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു. മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് വടക്കേക്കാട് എസ് എച്ച് ഒ- ബിനു ആര്‍ പറഞ്ഞു. എസ് ഐ മാരായ ശിവശങ്കരന്‍ ആര്‍ , സാബു പി എസ് , സി പി ഒ മാരായ , രതീഷ് കുമാര്‍ റ്റി, ഷാജികുമാര്‍, അരുണ്‍, മിഥുന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്‌റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.