രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥമൂലം പാഴാകുന്നത് ലിറ്റര്‍ കണക്കിന് വെള്ളം

Advertisement

Advertisement

രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ പുന്നയൂര്‍ക്കുളം മേഖലയില്‍ വാട്ടര്‍ അതൊരിറ്റിയുടെ അനാസ്ഥമൂലം ലിറ്റര്‍ കണക്കിന് വെള്ളം പാഴാവുന്നു. അധികൃതരോട് പരാതി പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യാപാരികള്‍. ആല്‍ത്തറ സെന്ററിലാണ് 15 ദിവസങ്ങളോളമായി കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നത്. ഇവിടെ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത് നിലവില്‍ ഉപകാര ശൂന്യമായതുമായ കോണ്‍ഗ്രീറ്റ് തൂണില്‍ സ്ഥാപിച്ച ടാപ്പില്‍ ദിവസങ്ങള്‍ക്കു മുന്‍പ് വണ്ടി ഇടിച്ചതാണ് ഗ്രൗണ്ട് വാട്ടര്‍ പൈപ്പ് പൊട്ടുവാന്‍ ഉണ്ടായ കാരണം. ഇത് മൂലം ലിറ്ററുകണക്കിന് വെള്ളമാണ് ദിവസവും പാഴായി കൊണ്ടിരിക്കുന്നത്.