പ്രതിഷേധ കുത്തിയിരിപ്പ് സമരം സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച്ച മറച്ചു വെക്കുവാന്‍ നടത്തിയ നാടകമെന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.ഹസ്സന്‍

Advertisement

Advertisement

 

ഏപ്രില്‍ 11 വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് 2023 വര്‍ഷത്തെ ഒക്ടോബര്‍, നവംബര്‍ മാസത്തെ ഉള്‍പ്പെടുന്ന രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ 68,99,600 രൂപ ചാവക്കാട് ട്രഷറിയില്‍ വന്നതെന്നും, ഏപ്രില്‍ 12, വെള്ളിയാഴ്ച തന്നെ ബാങ്ക് ജീവനക്കാര്‍ 711 പേര്‍ക്കായി ഇരുപത്തി ഒന്ന്‌ലക്ഷത്തി തൊണ്ണൂറ്റിഎട്ടായിരം രൂപ വിതരണം ചെയ്തതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. 13, 14 ശനി ഞായര്‍ ദിവസങ്ങള്‍ സര്‍ക്കാര്‍ അവധി ദിനങ്ങളായതിനാല്‍ 15-ാം തിയ്യതി തിങ്കളാഴ്ച ബാക്കി സംഖ്യ പെന്‍ഷന്‍ക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് അനാവശ്യസമരമെന്ന് ഹസ്സന്‍ പറഞ്ഞു. സിപിഎം നേതൃത്വത്തിലുള്ള പുന്നയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ബാങ്കില്‍ അതിക്രമിച്ച്് കയറി ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന വിധത്തിലായിരുന്നു കുത്തിയിരിപ്പ് സമരം നടത്തിയതെന്നും ബാങ്ക് അധികൃതര്‍ ആരോപിച്ചു. രണ്ട് ദിവസം കൊണ്ട് ബാങ്ക് ജീവനക്കാരുടെ അക്ഷീണ പ്രവര്‍ത്തനം കൊണ്ട് എകദേശം നാല്‍പത്ലക്ഷത്തി മുപ്പതിനായിരത്തി അറുന്നൂറ് രൂപ പെന്‍ഷന്‍ വിതരണം ചെയ്ത് 58 ശതമാനത്തോളം തുക ഗുണഭോക്താക്കളിലെക്കെത്തിക്കാന്‍ സാധിച്ചതായും, മറിച്ചുള്ള പ്രചരണം അവാസ്തവും, രാഷ്ട്രീയ പ്രേരിതവുമാണെന്നും, ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് സിപിഎം നേതൃതൃത്വം മാപ്പ് പറയണമെന്നും സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.ഹസന്‍ ആവശ്യപ്പെട്ടു.