കുന്നംകുളം ശ്രീ ശങ്കരപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ക്ക് സ്വീകരണം നല്‍കി

Advertisement

Advertisement

ക്ഷേത്രത്തിലെ നവീകരണ സഹസ്രകലശത്തിന്റെ ഭാഗമായാണ് തെക്കേമഠം വാസുദേവാനന്ദ ബ്രഹ്‌മാനന്ദ ഭൂതി സ്വാമിയാരെ ക്ഷേത്രത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചത്. രാവിലെ 8.00 മണിക്ക് ക്ഷേത്രത്തിലെത്തിയ സ്വാമിയെ ക്ഷേത്രം ഊരാളന്‍ പുന്നത്തൂര്‍ സേതുനാഥരാജ പൂര്‍ണകുഭം നല്‍കി സ്വീകരിച്ച് നിരവധി പൂത്താലങ്ങളോടെയും വാദ്യഘോഷങ്ങളോടെയും കൂടി ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് സ്വാമിയാരുടെ നേതൃത്വത്തില്‍ പുഷ്പാഞ്ജലി നടത്തി. അതിനുശേഷം ഭിക്ഷയും വെച്ചുനമസ്‌കാരവും നടന്നു. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി.