അയ്യംപറമ്പ് പള്ളി സണ്‍ഡേ സ്‌കൂളിന്റെ 55 -ാം വാര്‍ഷികം ആഘോഷിച്ചു

Advertisement

Advertisement

അയ്യംപറമ്പ് പള്ളി സണ്‍ഡേ സ്‌കൂളിന്റെ 55 -ാം വാര്‍ഷികാഘോഷവും സമ്മാനദാനവും സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ കുന്നംകുളം ജില്ലാ പ്രസിഡണ്ട് ഫാ.ആന്റണി പൗലോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ടി.പി.വര്‍ഗ്ഗീസ് അധ്യക്ഷനായി. ചടങ്ങില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കുന്നംകുളം ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ കെ.സി. ലോഫ്‌സണ്‍ മാസ്റ്ററെ അയ്യംപറമ്പ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പള്ളി ട്രസ്റ്റി ഡേവിസ് കെ.വി., കുന്നംകുളം ജില്ലാ സണ്‍ഡേ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ അല്ലി തമ്പി എന്നിവര്‍ സംസാരിച്ചു. പള്ളി സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അരുണ്‍ ജേക്കബ് സ്വാഗതവും, അധ്യാപക പ്രതിനിധി നിതു റിജേഷ നന്ദിയും പറഞ്ഞു. സമ്മാനദാനവും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.