കാട്ടകാമ്പാല്‍, ചിറയ്ക്കല്‍ -കൊണ്ടടക്കടവ് റോഡിന്റെ നവീകരണം വൈകുന്നത് നാട്ടുകാരെ വലയ്ക്കുന്നു

Advertisement

Advertisement

കാട്ടകാമ്പാല്‍, ചിറയ്ക്കല്‍ -കൊണ്ടടക്കടവ് റോഡിന്റെ നവീകരണം വൈകുന്നത് നാട്ടുകാരെ വലയ്ക്കുന്നു. 2 വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതിപോലും പിന്നിട്ടിട്ടില്ല. റോഡരികില്‍ പലയിടത്തും മണ്ണും മെറ്റലും കൂട്ടിയിട്ടു മാസങ്ങള്‍ കഴിഞ്ഞും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് മുന്നോടിയായി റോഡരികിലെ മണ്‍കൂനകള്‍ അധികൃതര്‍ മാറ്റിയിട്ടുണ്ട്. റോഡരികിലെ മണ്‍കൂനകള്‍ തടസം സൃഷ്ടിക്കുന്നതോടൊപ്പം പൊടി, കാറ്റില്‍ പാറുന്നതും ശല്യമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മണ്ണ് നീക്കം ചെയ്തത്. റോഡുപണി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.