പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ:എം.പി.അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ചാലിശ്ശേരി പഞ്ചായത്തില്‍ നടന്നു.

Advertisement

Advertisement

പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ:എം.പി.അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ചാലിശ്ശേരി പഞ്ചായത്തില്‍ നടന്നു. ചാലിശ്ശേരി പഞ്ചായത്തിലെ പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് മുക്കില്‍പീടികയില്‍ നടന്ന കുടുംബ സംഗമം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും, യു.ഡി.എഫിനെയും തദ്വാരാ ഇന്ത്യ മുന്നണിയെയും അധികാരത്തിേേലറ്റണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്വപ്ന രാമചന്ദ്രന്‍ പറഞ്ഞു.
കെ.വി.ഷംന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദര്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.ബാബുനാസര്‍, പി.എസ്.അബ്ദുറഹ്മാന്‍, പി.വി.ഉമ്മര്‍ മൗലവി, എ.എം.ഷെഫീഖ്, പ്രദീപ് ചെറുവശ്ശേരി, പി.അബ്ദുള്ള, കെ.ഇജാസ്, അനസ്, റസാഖ് പുളിയഞ്ഞാലില്‍, ഹുസൈന്‍ പുളിയഞ്ഞാലില്‍, നിഷ അജിത്കുമാര്‍,റംല വീരാന്‍കുട്ടി, ഷഹന അലി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.