പാലം വീതി കൂട്ടുന്ന പണി അവസാനഘട്ടത്തില്‍

Advertisement

Advertisement

കടവല്ലൂര്‍ പഞ്ചായത്തിലെ കോടത്തുംകുണ്ട് – ഒറ്റപ്പിലാവ് റോഡിലെ കൊരട്ടിക്കര ക്ഷേത്രത്തിന് സമീപമുള്ള പാലം വീതി കൂട്ടുന്ന പണി അവസാനഘട്ടത്തില്‍. ഒരു കോടി രൂപ ചെലവിട്ടു നിര്‍മിച്ച ഒറ്റപ്പിലാവ് കോടത്തുംകുണ്ട് റോഡ് പദ്ധതിയുടെ ഭാഗമായാണ് പാലം നിര്‍മിക്കുന്നത്. റോഡിന്റെ നിര്‍മ്മാണം മാസങ്ങള്‍ക്കു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു. നിലവിലെ പാലത്തിനോടു ചേര്‍ന്നു പുതിയ റോഡില്‍ നിന്നും മാറിയാണു പാലത്തിന്റെ വീതി വര്‍ധിപ്പിക്കുന്നത്. കൊരട്ടിക്കര ക്ഷേത്രക്കുളത്തിന്റെ ഭിത്തി ബലപ്പെടുത്തലും പദ്ധതിയില്‍ ഉണ്ടായിരുന്നു. ക്ഷേത്രക്കുളത്തിന്റെ റോഡിനോടു ചേര്‍ന്നുള്ള ഭാഗം നിലവില്‍ ജീര്‍ണാവസ്ഥയിലാണ്.കൊരട്ടിക്കര തോട്ടിലെ വെള്ളം സംഭരിച്ചു നിര്‍ത്തി നെല്‍ക്കൃഷിക്കു ഉപയോഗിക്കാന്‍ പാലത്തിനൊപ്പം തടയണയും വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.