ഇടതു പക്ഷ മഹിളമുന്നണി പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു..

Advertisement

Advertisement

കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന സംഘടിതമായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച് ഇടതു പക്ഷ മഹിളമുന്നണി പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.. അകലാട് അല്‍സാക്കിയില്‍ നിന്നും ആരംഭിച്ച പ്രകടനം മൂന്നൈയ്‌നിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍
ഉദ്ഘാടനം ചെയ്യ്തു . മഹിള അസോസിയന്‍ പുന്നയൂര്‍ സൗത്ത് സെക്രട്ടറി രമണി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മഹിള അസോസിയേഷന്‍ സെക്രട്ടറി ജിസ്‌ന ലത്തീഫ് , പുന്നയൂര്‍ നോര്‍ത്ത് പ്രസിഡണ്ട് സലീന നാസര്‍ , പഞ്ചായത്ത് ജനപ്രതിനിധികള്‍, സി ഡി എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു