പൂരം വിളംബരം ചെയ്തു. പൂരാവേശത്തില്‍ തൃശ്ശൂര്‍

Advertisement

Advertisement

പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ വിളംബരം നടന്നു. നെയ്തലക്കാവിലമ്മയുടെ തിടമ്പുമേന്തി ഗജവീരന്‍ എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുരനട തുറന്നു. നാളെയാണ് തൃശൂര്‍ പൂരം നടക്കുക. മേളമൊഴിയാത്ത പൂരരാവുകള്‍ക്കായി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറക്കാനുള്ള നിയോഗം നെയ്തലക്കാവിലമ്മയ്ക്കാണ്. രാവിലെയോടെ ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളി വടക്കുംനാഥ സന്നിധിയിലെത്തി ദേശ പൂരങ്ങള്‍ക്കായി നട തുറന്നു. ഇത്തവണയും എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമേന്തി പൂര വിളംബരം നടത്തിയത്. പൂരവിളംബരം കഴിഞ്ഞ് വടക്കുന്നാഥന്റെ നിലപാടു തറയില്‍ പൂരം അറിയിച്ചു കൊണ്ടുള്ള ശംഖനാദം ഉയര്‍ന്നു.