ആദൂര്‍ മുട്ടിക്കല്‍ ചിറ വറ്റി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Advertisement

Advertisement

 

വേനല്‍ കനക്കുകയും വാഴാനി ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളം ഒഴുകിയെത്താതിരുന്നതും മൂലം ആദൂര്‍ മുട്ടിക്കല്‍ ചിറ വറ്റി. ഇതോടെ വേലൂര്‍, കടങ്ങോട് പഞ്ചായത്തുകളിലെ ആദൂര്‍, എയ്യാല്‍, പുലിയന്നൂര്‍, വെള്ളാറ്റഞ്ഞൂര്‍, കുറുവന്നൂര്‍ പ്രദേശങ്ങളിലെ പച്ചക്കറി , വാഴ, കമുക് കര്‍ഷകര്‍ പ്രതിസന്ധിയിലായി. വേനല്‍മഴയുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. വേനല്‍ക്കാലത്ത് ചിറയില്‍ വെള്ളം കുറയാറുണ്ടെങ്കിലും വേനലില്‍ രണ്ടില്‍ കൂടുതല്‍ തവണ ഡാമില്‍നിന്നു തുറന്നുവിടുന്ന വെള്ളം ഒഴുകിയെത്തി ചിറയില്‍ സംഭരിക്കപ്പെടുന്നതോടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയും ചെയ്യാറുണ്ട്.