ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ടീന്‍ മീറ്റ് സംഘടിപ്പിച്ചു

Advertisement

Advertisement

 

എരുമപ്പെട്ടി ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ടീന്‍ മീറ്റ് സംഘടിപ്പിച്ചു. ദുബായ് പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ താര അതിയേടത്ത് ഉദ്ഘാടനം ചെയ്തു. ഇടം ജോയിന്റ് സെക്രട്ടറി സുധീഷ് പറമ്പില്‍ അധ്യക്ഷനായി. സെക്രട്ടറി കെ.പി.ജയന്‍, കെ.എം.സൗമ്യ, കെ.എ.ഫരീദലി,കെ.ആര്‍.രാധിക, ശ്രുതി ബാലകൃഷ്ണന്‍
തുടങ്ങിയവര്‍ സംസാരിച്ചു. മേജര്‍ കെ.പി.ജോസഫ്, ഡോ.ബാബുരാജ്, ഷാഹുല്‍ പഴുന്നാന, രാജേഷ് ഹരിദാസ് എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.