സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കിരണ്‍ മുരളിയെ കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് അനുമോദിച്ചു

Advertisement

Advertisement

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച പെരുന്തുരുത്തി സ്വദേശി കിരണ്‍ മുരളിക്ക് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കോണ്‍ഗ്രസ് നേതാവ് കെ ജയശങ്കര്‍ ഉപഹാരം സമ്മാനിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ് മണികണ്ഠന്‍, പഴഞ്ഞി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി റാഷിദ് പെരുന്തുരുത്തി, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ.നൂറുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി കെ.എ. മുരളീധരന്റെ മകനാണ് കിരണ്‍.