മങ്ങാട് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി

Advertisement

Advertisement

രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എരുമപ്പെട്ടി മങ്ങാട് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി റോഡിലെ വിവിധയിടങ്ങളിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. മങ്ങാട് സെന്റര്‍, സാംസ് ആശുപത്രിക്ക് സമീപം, എന്നിവിടങ്ങളിലാണ് കുടിവെള്ളം വന്‍തോതില്‍ ഒഴുകി പോകുന്നത്. നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും നടപടിയെടുക്കുന്നില്ലെന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.