ഗുരുവായൂര്‍ നിയോജകമണ്ഡലത്തിന്റെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടന്നു

Advertisement

Advertisement

 

ഏപ്രില്‍ 26ന് നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് ഗുരുവായൂര്‍ നിയോജകമണ്ഡലത്തിന്റെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടന്നു. മണ്ഡലത്തിലുള്ള 189 ബൂത്തുകളിലേക്കായി 226 വോട്ടിംഗ് യന്ത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ചാവക്കാട് എം ആര്‍ ആര്‍ എം സ്‌കൂളിലാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകള്‍ വിതരണം ചെയ്യാന്‍ ഒരുക്കിയിരിക്കുന്നത്. വോട്ടിംഗ് ചെയ്യാനുള്ള സൗകര്യവും സ്‌കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കായി ഇലക്ഷന്‍ ക്ലാസും നടത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി രാജന്‍, ജോസഫ് എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.