സിവില്‍ സര്‍വീസില്‍ ഒബിസി കാറ്റഗറിയില്‍ എഴുപത്തിയഞ്ചാം റാങ്ക് തിളക്കവുമായി ഡോക്ടര്‍ എം.തസ്ലിം ഖാദര്‍

Advertisement

Advertisement

 

സിവില്‍ സര്‍വീസില്‍ ഒബിസി കാറ്റഗറിയില്‍ എഴുപത്തിയഞ്ചാം റാങ്ക് തിളക്കവുമായി പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എടപ്പാള്‍ കോലളമ്പ് സ്വദേശിനിയുമായ ഡോക്ടര്‍ എം തസ്ലിം ഖാദര്‍. ഒബിസി കാറ്റഗറിയില്‍ 75-ാമത്തെ റാങ്ക് ആണ് എടപ്പാള്‍ കോലളമ്പ് മാടക്കാട്ടെല്‍ കാദര്‍ – റംല ദമ്പതികളുടെ നാലു പെണ്‍മക്കളില്‍ രണ്ടാമത്തെ മകളായ എം.തസ്ലീം കരസ്ഥമാക്കിയത്.

നാലാം ക്ലാസ്സുവരെ കോലളമ്പ് അന്‍സാറില്‍ പഠിച്ച തസ്ലീം 1998 മുതല്‍ 2006 വരെയുള്ള കാലയളവില്‍ അഞ്ചാം ക്ലാസ്സു മുതല്‍ 12 വരെ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂളിലായിരുന്നു പഠിച്ചത്. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍നിന്ന് ഹോമിയോപ്പതി ഡിഗ്രി കരസ്ഥമാക്കി സേലം വിനായക മിഷന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ എംഡിയും കരസ്ഥമാക്കി. കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസറായി സേവനം അനുഷ്ഠിച്ചിരുന്നു. തിരൂരിലെ ഹോമിയോപ്പതി ഡോക്ടറായ തയ്യില്‍ കിഴക്കേതില്‍ മുഹമ്മദ് നാദിറാണ് ഭര്‍ത്താവ്. ഐസ ആയത്ത് മകളാണ്. നസ്‌റിന്‍, ഫാത്തിമ, മര്‍വ്വ എന്നിവര്‍ സഹോദരങ്ങളാണ്.