ഇരുവൃക്കകളും തകരാറിലായ ചാവക്കാട് സ്വദേശിക്ക് പുന്നയൂര്‍ക്കുളം നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചികിത്സ സഹായം കൈമാറി

Advertisement

Advertisement

ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ചാവക്കാട് സ്വദേശിയ്ക്കായ് പുന്നയൂര്‍ക്കുളം നന്മ ചാരിറ്റബിള്‍ ട്രസ്റ്റിലെ പ്രവര്‍ത്തകര്‍ സ്വരൂപിച്ച ചികിത്സ സഹായം കൈമാറി. നഗരസഭയിലെ കണ്ടംപുള്ളി വീട്ടില്‍ രാജേഷിന് വേണ്ടിയാണ് നന്മ പ്രവര്‍ത്തകര്‍ പാട്ടുപാടി ധന സമാഹരണം നടത്തിയത്. കൗണ്‍സിലര്‍ ഉമ്മര്‍ ഷാഫിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അജിത്തിന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ ഷൈജു എടക്കയൂര്‍ ,അഞ്ഞൂര്‍ സ്വദേശി സജീഷ്, നായരങ്ങാടി സ്വദേശി ജോയ് എന്നിവര്‍ ചേര്‍ന്ന് ഫണ്ട് സ്വരൂപിച്ചത്. 50,000 രൂപയുടെ ചെക്കാണ് കുടുംബത്തിന് നല്‍കിയത്. ചികിത്സ ധനസഹായം കൗണ്‍സിലര്‍ ഉമര്‍ ഷാഫി കുടുംബത്തിന് കൈമാറി. നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകന്‍ അജിത്ത് നന്ദി പറഞ്ഞു.