ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളം നഗരത്തിലെ ഹോട്ടല്‍ ആരോഗ്യ വിഭാഗം അടപ്പിച്ചു.

Advertisement

Advertisement

 

ഹോട്ടലില്‍ നിന്നും നല്‍കിയ ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കണ്ടെത്തിയ സംഭവത്തില്‍ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു. മരത്തംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കുന്നംകുളം – ഗുരുവായൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഹോട്ടലാണ് ആരോഗ്യ വിഭാഗം അധികൃതര്‍ അടപ്പിച്ചത്. യുവതി ഓര്‍ഡര്‍ ചെയ്ത മസാല ദോശ കഴിക്കുന്നതിനിടയിലാണ് മസാലദോശയില്‍ നിന്നും ചത്ത എട്ടുകാലിയെ ലഭിച്ചത്. തുടര്‍ന്ന് സംഭവം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ച യുവതി കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി. സ്ഥലത്തെത്തിയ നഗരസഭ ക്‌ളീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി.പി.ജോണ്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എസ ഷീബ, പി.പി വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി.