ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിലും നികുതി പിരിവിലും ചാവക്കാട് നഗരസഭ ഒന്നാമത്

തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിലും നികുതി പിരിവിലും ചാവക്കാട് നഗരസഭ ഒന്നാമതെത്തി.   ജനകീയാസൂത്രണ പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ ആദ്യ പത്തില്‍ ഇടം നേടാനും നഗരസഭയ്ക്ക് സാധിച്ചു. ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‌കരണം, കാര്‍ഷിക മേഖലയിലെ പുരോഗതി, സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നഗരസഭ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. കൃത്യമായ നികുതി പിരിവിലൂടെ തനത് വരുമാനം വര്‍ധിപ്പിക്കാനും അതുവഴി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും നഗരസഭയ്ക്ക് സാധിച്ചു. വാര്‍ഡ് 9,12,26,27 എന്നീ വാര്‍ഡുകള്‍ നികുതി പിരിവില്‍ 100% നേട്ടം കൈവരിച്ചിട്ടുണ്ട്.

ADVERTISEMENT