25 വര്‍ഷം പഴക്കമുള്ള ചൊവ്വന്നൂര്‍ തത്തപറമ്പ് 89-ാം നമ്പര്‍ അംഗന്‍വാടി നവീകരിച്ച് തുറന്ന് നല്‍കി

25 വര്‍ഷം പഴക്കമുള്ള ചൊവ്വന്നൂര്‍ തത്തപറമ്പ് 89-ാം നമ്പര്‍ അംഗന്‍വാടി നവീകരിച്ച് തുറന്ന് നല്‍കി. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കുള്ള കളിസ്ഥലം, സ്റ്റോര്‍ റൂം, നിലം ടൈലിടല്‍ എന്നീ പ്രവര്‍ത്തികള്‍ക്കായി 5 ലക്ഷം വകയിരുത്തിയാണ് നവീകരണം പൂര്‍ത്തീകരിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, ടി.സോമശേഖരന്‍, സജിനി പ്രേമന്‍, പി.കെ ഷബീര്‍, പ്രിയ സജീഷ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ ഭവേഷ്, ഐ സി ഡി എസ് ഓഫീസര്‍ അനില എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT