ഗുരുവായൂരില്‍ 50 വിവാഹങ്ങള്‍ നടത്താന്‍ അനുമതി

Advertisement

Advertisement

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 40 വിവാഹങ്ങള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നത് 50 ആയി ഉയര്‍ത്തി. ചിങ്ങമാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ദേവസ്വത്തിനും സര്‍ക്കാരിനും നിരന്തരം ലഭിച്ച് കൊണ്ടിരിക്കുന്ന അപേക്ഷ പരിഗണിച്ചാണ് എണ്ണം ഉയര്‍ത്തിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ഹൈക്കോടതി ഉത്തരവ് മറികടന്ന് അനുമതിയില്ലാതെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചടങ്ങ് നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം അധികൃതര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയതായും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.