ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് ദര്‍ശനം നടത്തുന്നതിന് നിയന്ത്രണം

Advertisement

Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് ദര്‍ശനം നടത്തുന്നതിന് നിയന്ത്രണം.ഭക്തര്‍ ഇനി വരി പന്തലിലൂടെ പ്രവേശിക്കണം. ക്ഷേത്രത്തിന് മുന്നിലെ തിരക്ക് കുറക്കുന്നതിനാണ് വരി പന്തലിലൂടെ ഭക്തരെ പ്രവേശിപ്പിക്കുന്നത്. അത്തം മുതല്‍ പത്ത് ദിവസം ക്ഷേത്രത്തിന് മുന്നില്‍ വലിയ പൂക്കളം ഉണ്ടാകും. ക്ഷേത്രത്തിന് മുന്നിലേക്ക് നേരിട്ട് വരി നില്‍ക്കുന്നതിന് പൂക്കളം തടസമാകും.ചിങ്ങമാസമായതോടെ വിവാഹ പാര്‍ട്ടിക്കാരും നടപ്പന്തലിലുണ്ടാകും. ഇതൊക്കെ പരിഗണിച്ചാണ് ദീപസ്തംഭത്തിന് മുന്നില്‍ നിന്നുള്ള ദര്‍ശനത്തിന് ഭക്തരെ വരി പന്തലിലൂടെ പ്രവേശിക്കാന്‍ തീരുമാനിച്ചത്. സാമൂഹിക അകലം പാലിക്കാനായി വരി പന്തലിനകത്ത് വൃത്തം വരച്ചിട്ടുണ്ട്.