ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണസമ്മേളനം നടന്നു.

Advertisement

Advertisement

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ പി.വി.രാമചന്ദ്ര വാരിയരേയും ജി.കെ.രാമകൃഷ്ണനേയും അനുസ്മരിച്ചു. ക്ഷേത്ര പരിസരത്ത് നടന്ന അനുസ്മരണസമ്മേളനം ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി പ്രഭാകരന്‍ മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അഞ്ച് നിര്‍ദ്ദനരായ രോഗികള്‍ക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു. ബാലന്‍ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവന്‍കണിച്ചാടത്ത്, വിനോദ് കുമാര്‍ അകമ്പടി, ഹരി കുടത്തിങ്കല്‍, ടി.കെ.അനന്തകൃഷ്ണന്‍, എ.വിജയകുമാര്‍, വി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.