നീറ്റ്, ജെ.ഇ.ഇ.പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ചു.

Advertisement

Advertisement

അക്കാദമിക്ക് വര്‍ഷം നഷ്ടപ്പെടാത്ത രീതിയില്‍ നീറ്റ്, ജെ.ഇ.ഇ.പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്ക് ആയിരം കത്തയക്കല്‍ സമരം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഐ. ലാസര്‍ ഉദ്ഘാടനം ചെയ്തു. തിരുവെങ്കിടം പോസ്റ്റാഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലന്‍ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശി വാറണാട്ട്, സെക്രട്ടറിമാരായ ശിവന്‍ പാലിയത്ത്, വി.കെ.സുജിത്ത്, മഹിള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മേഴ്‌സി ജോയ്, വിഷ്ണു തിരുവെങ്കിടം, ജോയ് തോമസ്, വി.ബാലകൃഷ്ണന്‍ നായര്‍, മനീഷ് നീലിമന തുടങ്ങിയവര്‍ സംസാരിച്ചു.