200 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി.

Advertisement

Advertisement

ഗുരുവായൂര്‍ തിരുവെങ്കിടം നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ 200 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. സമാജം പ്രസിഡന്റ് ബാലന്‍ വാറണാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി പ്രഭാകരന്‍ മണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍ ആലക്കല്‍,ബാലന്‍ തിരുവെങ്കിടം, സുകുമാരന്‍ ആലക്കല്‍,സുരേന്ദ്രന്‍ മുത്തേടത്ത്, അര്‍ച്ചന രമേശ്, പ്രദീപ് നെടിയേടത്ത്, രാജു കൂടത്തിങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.