ഒരുമനയൂര്‍ പഞ്ചായത്തില്‍ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി പരിശീലന ക്ലാസ് നടത്തി

നവംബര്‍ 26 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഒരുമനയൂര്‍ പഞ്ചായത്തില്‍ ഒന്നു മുതല്‍ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബസന്‍ഡോള്‍ ഗുളിക നല്‍കുന്നതിന്റെ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഒരുമനയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അംഗന്‍വാടികളിലും വിദ്യാലയങ്ങളിലും മരുന്ന് വിതരണം നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനല്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എം വിദ്യാസാഗര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. അംഗന്‍വാടി അധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂനിയര്‍ പബ്ലിക് നേഴ്‌സുമാരായ അജിത, സുമംഗല, മിഡ് ലെവല്‍ നേഴ്‌സുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT