26.9 C
Kunnamkulam
Saturday, October 10, 2026
Home Bureaus Guruvayur പാലുവായ് സെന്റ് ആന്റണീസ് സ്‌കൂളില്‍ ശാസ്ത്ര – കലാ – കായിക മേളകളില്‍ വിജയിച്ചവരെ അനുമോദിച്ചു

പാലുവായ് സെന്റ് ആന്റണീസ് സ്‌കൂളില്‍ ശാസ്ത്ര – കലാ – കായിക മേളകളില്‍ വിജയിച്ചവരെ അനുമോദിച്ചു

113

ഗുരുവായൂര്‍ പാലുവായ് സെന്റ് ആന്റണീസ് സി.യു.പി സ്‌കൂളില്‍ ഉപജില്ലാതല ശാസ്ത്ര-പ്രവൃത്തിപരിചയ-കലാ-കായിക മേളകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബാന്‍ഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂളില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര മാമാ ബസാര്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എം. ഷെഫീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.പി. പ്രദീപ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍മാരായ അജിത ദിനേശന്‍, കെ.എം. മെഹറൂഫ്, ടി.കെ. നൗഫല്‍, പ്രധാന അധ്യാപിക ഡോ.സിസ്റ്റര്‍ നോയല്‍, അനീഷ ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!