24.4 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച പോസ്റ്റര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച പോസ്റ്റര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന പീസ് പോസ്റ്റര്‍ കോണ്‍ടെസ്റ്റിന്റെ ഭാഗമായി, ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച മത്സരത്തിലെ
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. നവംബര്‍ 4 ന് ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ചു നടത്തിയ മത്സരത്തില്‍ 6 എ യിലെ സി.പി തന്മയ ഒന്നാം സ്ഥാനവും, 7 സി യിലെ സി.ആര്‍ വിമി രണ്ടാം സ്ഥാനവും, 7 എ യിലെ നന്ദന രാജേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മധു ചൂണ്ടല്‍ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.

 

ADVERTISEMENT
error: Content is protected !!