റിന്‍ഷാദ് ചികിത്സ സഹായനിധിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച തുക കൈമാറി

റിന്‍ഷാദ് ചികിത്സ സഹായനിധിയിലേക്ക് ഒരുമനയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച 231,370 രൂപ കൈമാറി. ചടങ്ങ് സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാദിന്‍രാജ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, റിന്‍ഷാദ് സഹായനിധി ചെയര്‍പേഴ്‌സനുമായ വിജിത സന്തോഷ് മുഖ്യാതിഥിയായി. സഹായനിധി ട്രഷറര്‍ ഫസലുദ്ദീന്‍, വാര്‍ഡ് മെമ്പര്‍മാരായ കൈയുമ്മു ടീച്ചര്‍, കെ.ജെ.ചാക്കോ, ആരിഫ ജുഫ്ഫയര്‍, നഷ്റ മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ഹംസ കാട്ടത്തറ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നിഖില്‍ ജി കൃഷ്ണ, സി.എസ്.സൂരജ്, നിയോജകമണ്ഡലം പ്രസിഡണ്ട് തെബ്ഷീര്‍ മഴുവഞ്ചേരി, മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT