കുടുംബ സമേതം സിനിമ കാണാനെത്തിയ ആളെ തിയ്യറ്ററിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുടുംബ സമേതം സിനിമ കാണാനെത്തിയ ആളെ തിയ്യറ്ററിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കേച്ചേരിയിലെ സവിത തിയ്യറ്ററില്‍ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ പെരുമണ്ണ് ഒടാട്ടില്‍ വീട്ടില്‍ ശശികുമാറിനെയാണ് (60) മരിച്ചനിലയില്‍ കണ്ടെത്തിയത്. സിനിമ തീരുന്നതിന് തൊട്ട് മുമ്പ് പുറത്തേക്ക് പോയ ശശികുമാര്‍ വീട്ടിലേക്ക് പോയെന്ന് കരുതി വീട്ടുകാര്‍ സിനിമ കഴിഞ്ഞ് തിരിച്ച് പോയി.അടുത്ത ഷോ തുടങ്ങിന്നതിനിടെ ബാത്ത്റൂമില്‍ പോയവര്‍ വാതില്‍ അകത്ത് നിന്നും അടച്ചിരിക്കുന്നത് കണ്ട് തിയറ്ററിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ശശികുമാറിനെ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം നാല് മണിക്ക് സംസ്‌കാരം നടത്തും. ഗായത്രി ഭാര്യയും വിശാല്‍ മകനുമാണ്.

ADVERTISEMENT