മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്, ചാവക്കാട് ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനക്കെതിരെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി ചാവക്കാട് ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ എം അലാവുദ്ദീന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഡി വീരമണി മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡണ്ട് പി കെ കബീര്‍ അധ്യക്ഷത വഹിച്ചു.

 

ADVERTISEMENT