മൂന്നാമത് ജി.കെ പിള്ള ഫൗണ്ടേഷന്‍ പുരസ്‌ക്കാരം ഷാജി പട്ടിക്കരയ്ക്ക്

മൂന്നാമത് ജി.കെ പിള്ള ഫൗണ്ടേഷന്‍ പുരസ്‌ക്കാരം ഷാജി പട്ടിക്കരയ്ക്ക്. 2024 മികച്ച സിനിമ സംബന്ധമായ ലേഖനത്തിനുള്ള പുരസ്‌ക്കാരമാണ് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രാളറും കഥാകൃത്തുമായ ഷാജി പട്ടിക്കരയ്ക്ക് ലഭിച്ചത്. സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ജീവിതത്തെ കുറിച്ചുള്ള നാളത്തെ താരങ്ങള്‍ എന്ന ലേഖനമാണ് അവാര്‍ഡിനര്‍ഹനാക്കിയത്. ഡിസംബര്‍ 24 ന് വര്‍ക്കല മേവ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കേച്ചേരി പട്ടിക്കര സ്വദേശിയാണ് ഷാജി.

ADVERTISEMENT