സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ പാലയൂര്‍ ഏരിയ കൗണ്‍സില്‍ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടന്നു. ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന ആഘോഷ പരിപാടികള്‍ പാലയൂര്‍ മാര്‍തോമ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റീന ജെയിംസ് അധ്യക്ഷത വഹിച്ചു. ഫാ. പ്രിന്റോ കുളങ്ങര അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. ജിക്‌സണ്‍ താഴത്ത് സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പാലയൂര്‍ ഫൊറോനയിലെ 28 കോണ്‍ഫറന്‍സുകളില്‍ നിന്നായി 200 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. തൃശ്ശൂര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോസ് മഞ്ഞളി, സ്റ്റീഫന്‍ ജോസ്, സി.എല്‍. അഗിന്‍സണ്‍, പി.ടി. ഫ്രാന്‍സി, ആന്റോ എല്‍. പുത്തൂര്‍, സിസ്റ്റര്‍ ലിസ ,സിജി സ്റ്റീഫന്‍, പി.ഐ. ലാസര്‍, ഷൈനി അബ്രാഹം എന്നിവര്‍ സംസാരിച്ചു.