വര്‍ഷം മുഴുവന്‍ മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുത്ത 83 കുട്ടികള്‍ക്ക് സൈക്കിളുകള്‍ സമ്മാനിച്ചു

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ ഇടവക വിശ്വാസ പരിശീലന യൂണിറ്റില്‍ വര്‍ഷം മുഴുവന്‍ മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുത്ത 83 കുട്ടികള്‍ക്ക് സമ്മാനമായി സൈക്കിളുകള്‍ വിതരണം ചെയ്തു. സമ്മാന വിതരണ ചടങ്ങ് അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. വര്‍ഗ്ഗീസ് കൂത്തൂര്‍ ഉദ്ഘാടനം ചെയ്തു. ദേവാലയ തിരുമുറ്റത്ത് നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. വില്‍സണ്‍ പിടിയത്ത് അധ്യക്ഷനായി.

സഹ വികാരി ഫാ.ജെയ്‌സണ്‍ പുതുപ്പള്ളില്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ശാന്തി തെരേസ്, മാനേജിംഗ് ട്രസ്റ്റി ജോണ്‍സണ്‍ നീലങ്കാവില്‍, വിശ്വാസപരിശീലന യൂണിറ്റ് പ്രിന്‍സിപ്പല്‍ ജോഷി.കെ.വര്‍ക്കി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ഈ പദ്ധതി ആവിഷ്‌കരിക്കുന്നതിന് നേതൃത്വം നല്‍കിയ ഇടവക വികാരി ഫാ.വില്‍സണ്‍ പിടിയത്തിനെയും സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്ത ഇടവകാഗംങ്ങളെയും, വിശ്വാസ പരിശീലകരെയും സമ്മാനര്‍ഹരേയും യോഗത്തില്‍ അഭിനന്ദിച്ചു.

 

ADVERTISEMENT