ഒരുമനയൂര്‍ പഞ്ചായത്ത് ക്ഷീര കര്‍ഷകര്‍ക്കായി കാലിത്തീറ്റ വിതരണം ചെയ്തു

ഒരുമനയൂര്‍ പഞ്ചായത്ത് ക്ഷീര കര്‍ഷകര്‍ക്കായി കാലിത്തീറ്റ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.കബീര്‍ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടര്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ടി.ഫിലോമിന ടീച്ചര്‍, മെമ്പര്‍മാരായ ഹസീന അന്‍വര്‍, നഷ്റ മുഹമ്മദ്, ബിന്ദു ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാലിത്തീറ്റ വിതരണം നടത്തിയത്.

ADVERTISEMENT