ചാവക്കാട് ബ്ലാങ്ങാട് പാറന്‍പടിയില്‍ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കടപ്പുറം തൊട്ടാപ്പ് സ്വദേശി ലാലു പ്രസാദിനാണ് പരിക്കുപറ്റിയത്. ഞായറാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇരു ദിശയില്‍ നിന്ന് വന്നിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കെറ്റ ഓട്ടോ ഡ്രൈവറെ അഞ്ചങ്ങാടി പി എം മൊയ്ദീന്‍ഷാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചു.