കേരളോത്സവത്തില്‍ ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായ ചൊവ്വന്നൂര്‍ പഞ്ചായത്ത് ക്രിക്കറ്റ് ടീം അംഗങ്ങളെ ഫോര്‍ സ്റ്റാര്‍ ക്ലബ്ബ് പഴുന്നാന അനുമോദിച്ചു

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തില്‍ ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായ ചൊവ്വന്നൂര്‍ പഞ്ചായത്ത് ക്രിക്കറ്റ് ടീം അംഗങ്ങളെ ഫോര്‍ സ്റ്റാര്‍ ക്ലബ്ബ് പഴുന്നാന അനുമോദിച്ചു. ഭാരവാഹികളായ സ്റ്റലിന്‍, സ്റ്റയിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ബിബിന്‍, ചെമ്മന്തിട്ട യുണൈറ്റഡ് ക്ലബ് ഭാരവാഹികളായ നിമേഷ്, റഫീഖ് പഴുന്നാന എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന ടീമിന് ഫോര്‍ സ്റ്റാര്‍ ഭാരവാഹികള്‍ വിജയാശംസകള്‍ നേര്‍ന്നു.

ADVERTISEMENT