ചൂണ്ടല്‍ ഗവ. യു.പി. സ്‌കൂളില്‍ നടക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന ക്യാമ്പില്‍ ക്വിസ് മത്സരം നടന്നു

ചൂണ്ടല്‍ ഗവ. യു.പി. സ്‌കൂളില്‍ നടക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന ക്യാമ്പില്‍ ക്വിസ് മത്സരം നടന്നു.യുവ 2024 എന്ന പേരില്‍ ചൂണ്ടല്‍ ഗവ. യു.പി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ പി. രാധകൃഷ്ണന്‍ മാസ്റ്റര്‍
ക്വിസ് മാസ്റ്ററായി. ക്വിസ് മത്സരം കൂടാതെഉത്പന്ന നിര്‍മ്മാണം, അടുക്കളത്തോട്ട നിര്‍മ്മാണം ഡിജിറ്റല്‍ ലിറ്ററസി, അങ്കണവാടി നവീകരണം, സൈബര്‍ ക്വിസ് , ഫ്‌ളാഷ് മോബ് പരിശീലിനം തെരുവ് നാടക അവതരണം തുടങ്ങിയ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.അനില്‍ രാധാകൃഷ്ണന്‍, ഉഷ പ്രഭുകുകാര്‍, സി.എഫ്. ജോണ്‍ ജോഫി, രമ രാജന്‍ പി.വി. വേണു ഗോപാലന്‍, സി.എസ്.സുധീഷ് കുമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ കുട്ടികളുമായി സംവദിച്ചു. ക്യാമ്പ് വ്യാഴാഴ്ച്ച സമാപിക്കും. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ സനോജ്കുമാര്‍, പി. ദീപ , ഹീര ടീച്ചര്‍, കെ.ആര്‍. ദീപ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

ADVERTISEMENT