പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞു. ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് കയറിയ ആന നേര്‍ച്ച കാണാനെത്തിയ ആളെ കാലില്‍ തുക്കിയെറിഞ്ഞു. ഭയന്ന് ചിതറിയോടിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് പരിക്ക്. തിരൂര്‍ ബി . പി അങ്ങാടിയിലാണ് നേരച്ചക്കിടയില്‍ ആനയിടഞ്ഞ് ഒരാളെ തൂക്കി എറിഞ്ഞത്. ആളുകള്‍ ഭയന്ന് ഓടി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ വീണതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. പാപ്പാന്‍ ഇടപെട്ട് പെട്ടെന്ന് തന്നെ ആനയെ തളച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. പോത്തന്നൂരില്‍ നിന്നുള്ള കാഴ്ച്ച വരവിനൊപ്പമുണ്ടായിരുന്ന പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന കൊമ്പനാണ് ജാറത്തിന് മുന്നില്‍ എത്തിയപ്പോള്‍ ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്.