റോഡില്‍ മരക്കൊമ്പൊടിഞ്ഞ് വീണു; അപകടം ഒഴിവായി

ചൂണ്ടല്‍ സെന്ററില്‍ മരക്കൊമ്പ് പൊട്ടി വീണു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് ചൂണ്ടല്‍ – കുന്നംകുളം റോഡിലെ ബസ്സ് സ്റ്റോപ്പിന് സമീപത്തുള്ള ഉങ്ങ് മരത്തിന്റെ കൊമ്പ് പൊട്ടിവീണത്. ഈ സമയം വാഹനയാത്രികള്‍ കടന്നുപോകാത്തതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കി.

 

ADVERTISEMENT