എരുമപ്പെട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സൗജന്യ കാന്‍സര്‍ സാധ്യത നിര്‍ണ്ണയ, നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലങ്കര മെഡിക്കല്‍ മിഷന് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സൈമണ്‍സ് ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.ഇടവക വികാരി ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി പി.ബി.ബിജു അധ്യക്ഷനായി ഓണ്‍ കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് .ഡോ. ഷീന ജോയ് ബോധവല്‍ക്കരണ ക്ലാസ് നടത്തി.ഡോ. അക്ഷയ്, ഡോ.നിഷ ബാലന്, പള്ളി സെക്രട്ടറി എം.എം.ഗിരീഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ജീവത ശൈലി രോഗ പരിശോധനയും ക്യാമ്പില്‍ നടന്നു.