മരത്തംകോട് ഫര്‍ണിച്ചര്‍ നിര്‍മാണശാലയ്ക്ക് തീപിടിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഐഫ ഫര്‍ണിച്ചര്‍ ഷോപ്പിലേക്ക് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിക്കുന്ന മരത്തംകോടുള്ള നിര്‍മാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്ത് അതിഥിതൊഴിലാളികളും ഉണ്ടായിരുന്നു. നിര്‍മാണശാലയോടു ചേര്‍ന്ന് അസംസ്‌കൃതവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന പ്രത്യേക മുറിയിലാണ് തീ ആദ്യം കണ്ടത്. ഷോട്ട് സര്‍ക്യൂട്ട് ആണെന്ന് കരുതുന്നു. ചെറിയൊരു ഭാഗത്ത് മാത്രമാണ് തീപിടുത്തം ഉണ്ടായത്. കുന്നംകുളത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തി നിയന്ത്രണവിധേയമാക്കി.