24.9 C
Kunnamkulam
Wednesday, August 26, 2026
Home CCTV Desk യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിനാലാമത് മെഗാ ബൈബിള്‍ ക്വിസ് ഫലം പ്രഖ്യാപിച്ചു

യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിനാലാമത് മെഗാ ബൈബിള്‍ ക്വിസ് ഫലം പ്രഖ്യാപിച്ചു

59

കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിന്നാലാമത് മെഗാ ബൈബിള്‍ ക്വിസ് ഫലം പ്രഖ്യാപിച്ചു. ജനുവരി 11 ശനി വൈകുന്നേരം 4 ന് നടന്ന മെഗാ ബൈബിള്‍ ക്വിസില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. നീതു മേഴ്സി ജയിംസ് (കോട്ടയം) ഒന്നാം സ്ഥാനം നേടി വിജയിയായി. സന്ധ്യ ബിനു (തൃശൂര്‍) രണ്ടാം സ്ഥാനവും, അനു ബാബു (പത്തനംതിട്ട) മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 25,000, 20,000, 10,000 രൂപ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 2025 ജനുവരി 26 ന് നടക്കുന്ന യു.പി.എഫ് 43 മത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ വെച്ച് നല്‍കും. ക്വിസ് ഓണ്‍ലൈന്‍ സംവിധാനം ബ്രദര്‍ വിബിന്‍ സി. ബി നിയന്ത്രിച്ചു. ചീഫ് എക്‌സാമിനര്‍ പാസ്റ്റര്‍ പ്രതീഷ് ജോസഫ് , രജിസ്ട്രാര്‍ പാസ്റ്റര്‍ ഷിന്റോസ് കെ എം , ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ലിബിനി ചുമ്മാര്‍ , ജനറല്‍ സെക്രട്ടറി ബ്രദര്‍ ഷിജു പനക്കല്‍, ബോര്‍ഡ് അംഗം പാസ്റ്റര്‍.സി യു ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!